സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
മഡ്ഗാവ്: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജോര്‍ജ് പെരേര ഡയസിനെതിരെ കൂടുതല്‍ നടപടികളുണ്ടാകില്ല. എടികെ മോഹന്‍ബഗാനെതിരായ മത്സരത്തിന് ശേഷം നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഐഎഫ്എഫ് അച്ചടക്ക സമിതി ഡയസിനെതിരെ പെരുമാറ്റചട്ടലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.
Advertisment
എടികെയ്ക്ക് എതിരായ മത്സരത്തില്‍ റെഡ് കാര്‍ഡ് ലഭിച്ച ഡയസിന് ഹൈദരാബാദിനെതിരെ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് എഐഎഫ്എഫിന്റെ തീരുമാനം. സംഭവത്തില്‍ ഡയസ് ക്ഷമാപണം നടത്തിയതും എഐഎഫ്എഫ് പരിഗണിച്ചു.
അതേസമയം, സമാനസംഭവത്തിന്റെ പശ്ചാത്തലത്തില്‍ എടികെയുടെ പ്രബീര്‍ ദാസിനെതിരെയും എഐഎഫ്എഫ് നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.