നാളെ കേരള ബ്ലാസ്റ്റേഴ്‌സിന് അഗ്നിപരീക്ഷ! മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ടീമിന് തിരിച്ചടി; ഹര്‍മന്‍ജോത് ഖബ്രയ്ക്ക് രണ്ടു മത്സരങ്ങളില്‍ വിലക്ക്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മഡ്ഗാവ്: പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നാളെ മുംബൈയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം അനിവാര്യം. നാളെ സമനില വഴങ്ങിയാലും അവസാന മത്സരത്തില്‍ ഗോവയെ വന്‍ മാര്‍ജിനില്‍ തോല്‍പിക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കും.

Advertisment

എന്നാല്‍ നാളത്തെ മത്സരത്തിന് തയ്യാറെടുക്കുന്ന ടീമിന് തിരിച്ചടി സമ്മാനിച്ച് ഹര്‍മന്‍ജോത് സിങ് ഖബ്രയെ രണ്ട് മത്സരങ്ങളില്‍ നിന്ന് എഐഎഫ്എഫ് എച്ചടക്ക സമിതി വിലക്കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈരദാബാദിനെതിരെ നടന്ന മത്സരത്തിലെ ചില സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

Advertisment