സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിന് ശേഷം വിവാദപരാമര്‍ശം നടത്തിയ എടികെ മോഹന്‍ബഗാന്‍ താരം സന്ദേശ് ജിങ്കനെ എഐഎഫ്എഫ് അച്ചടക്കസമിതി താക്കീത് ചെയ്തു. തെറ്റ് ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
Advertisment
ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്പോൾ, ‘ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം’ എന്ന തരത്തിലായിരുന്നു ജിങ്കാന്റെ പരാമർശം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ജിങ്കൻ മാപ്പുചോദിച്ച സാഹചര്യത്തിലാണ് കൂടുതല്‍ നടപടികള്‍ ഒഴിവാക്കിയത്.