/sathyam/media/post_attachments/VgPKgWztWdecp9VnfJdY.jpg)
രാജ്കോട്ട്: നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവിൽ മേഘാലയയ്‌ക്കെതിരായ മത്സരത്തിൽ കേരളത്തിനായി ആദ്യ വിക്കറ്റ് നേടിയ എസ്. ശ്രീശാന്തിന്റെ ആഘോഷ വിഡിയോ വൈറലാകുന്നു. ശ്രീശാന്താണ് വീഡിയോ പങ്കുവച്ചത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയയുടെ ആര്യൻ ബോറയെ പുറത്താക്കിയാണ് ശ്രീശാന്ത് ഒൻപതു വർഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫിയിലെ ആദ്യ വിക്കറ്റ് നേടിയത്.
ഫെബ്രുവരി 17 മുതൽ 20 വരെ രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഈ മത്സരത്തിനു പിന്നാലെ പരിക്കേറ്റ ശ്രീശാന്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു.