എടികെ മോഹന്‍ബഗാനും പ്ലേ ഓഫില്‍! ഇനി പ്ലേ ഓഫില്‍ എത്താനുള്ളത് ഒരു ടീം കൂടി മാത്രം; അത് കേരള ബ്ലാസ്റ്റേഴ്‌സോ, മുംബൈ സിറ്റിയോ ?

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചതോടെ എടികെ മോഹന്‍ബഗാന്‍ പ്ലേ ഓഫിലെത്തി. ആദ്യ പകുതിയുടെ അവസാന നിമിഷം റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്.

Advertisment

19 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുള്ള എടികെ മോഹന്‍ബഗാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ജംഷെദ്പുര്‍ എഫ്‌സിയും (18 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റ്), മൂന്നാമതുള്ള ഹൈദരാബാദും (19 മത്സരങ്ങളില്‍ നിന്ന് 36 പോയിന്റ്) നേരത്തെ പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സും പ്ലേ ഓഫിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മാര്‍ച്ച് അഞ്ചിന് നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി ഹൈദരാബാദിനോട് പരാജയപ്പെട്ടാലോ, അല്ലെങ്കില്‍ ആ മത്സരം സമനിലയില്‍ കലാശിച്ചാലോ ബ്ലാസ്‌റ്റേഴ്‌സിന് സെമിയിലെത്താം.

എന്നാല്‍ മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയാല്‍, മാര്‍ച്ച് ആറിന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ഗോവയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ പ്ലേ ഓഫില്‍ പ്രവേശിക്കാനാകൂ.

Advertisment