സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരം സമനിലയില്‍ കലാശിച്ചു. 10, 25 മിനിറ്റുകളില്‍ പെരേര ഡയസും, 88-ാം മിനിറ്റില്‍ വിന്‍സി ബരേറ്റോയും, 90-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വെസും ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകള്‍ നേടി.
Advertisment
49, 63, 82 മിനിറ്റുകളില്‍ അയിറം കാബെറയും, 79-ാം മിനിറ്റില്‍ അയിബാന്‍ഭ ദോലിങും ഗോവയ്ക്കായി ഗോളുകള്‍ നേടി. ഇതോടെ ഇരുടീമുകളുടെയും ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സമാപിച്ചു. പോയിന്റ് പട്ടികയില്‍ നാലാമതുള്ള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഒമ്പതാമതുള്ള ഗോവ നേരത്തെ തന്നെ പുറത്തായിരുന്നു.