കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തിയാല്‍ സ്റ്റേഡിയം മഞ്ഞക്കടലാകും; ഐഎസ്എല്‍ ഫൈനലില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം! ആദ്യപാദ സെമിയില്‍ എടികെ മോഹന്‍ബഗാനെ തകര്‍ത്ത് ഹൈദരാബാദ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഫത്തോര്‍ഡ: ഈ മാസം 20-ന് ഫത്തോര്‍ഡ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ സ്റ്റേഡിയത്തിലേക്ക് നൂറു ശതമാനം കാണികളെയും പ്രവേശിപ്പിക്കാന്‍ തീരുമാനം.

Advertisment

അതേസമയം, ഇന്ന് നടന്ന ആദ്യപാദ സെമിയില്‍ ഹൈദരാബാദ് എഫ്‌സി 3-1ന് എടികെ മോഹന്‍ബഗാനെ തോല്‍പ്പിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷം ബാര്‍തൊലൊമ്യു ഒഗ്‌ബെചെ, 58-ാം മിനിറ്റില്‍ മുഹമ്മദ് യാസിര്‍, 64-ാം മിനിറ്റില്‍ ജാവിയര്‍ സിവേരിയോ എന്നിവരാണ് ഹൈദരാബാദിനായി ഗോളുകള്‍ നേടിയത്.

പതിനെട്ടാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എടികെ മോഹന്‍ബഗാനാണ് ആദ്യം ലീഡ് നേടിയത്. ഇരുടീമുകളുടെയും രണ്ടാം പാദ സെമി ഫൈനല്‍ മത്സരം മാര്‍ച്ച് 16-ന് നടക്കും. കേരളാ ബ്ലാസ്റ്റേഴ്സും ജംഷഡ്‌പൂര്‍ എഫ് സിയും തമ്മിലാണ് ഐഎസ്എല്ലില്‍ ആദ്യ സെമി നടന്നത്.

ഇതില്‍ സഹല്‍ അബ്ദുള്‍ സമദിന്‍റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചു. മാര്‍ച്ച് 15-ന് നടക്കുന്ന രണ്ടാംപാദ സെമിയില്‍ ജംഷഡ്പൂരിനെതിരെ ഗോള്‍രഹിത സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താനാവും.

Advertisment