/sathyam/media/post_attachments/Ngroj3dA7DRnKasLgXBI.jpg)
ബെംഗളൂരു: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഗ്രൗണ്ടിലിറങ്ങിയ നാല് ആരാധകര്‍ അറസ്റ്റില്‍. ഗ്രൗണ്ടിൽ പ്രവേശിച്ച് വിരാട് കോഹ്ലിക്കൊപ്പം സെൽഫിയെടുത്ത നാലു പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പൊലീസ് സ്ഥിരീകരിച്ചു.
ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. കളി നടക്കുന്നതിനിടെ സ്റ്റേഡിയത്തിൽ പ്രവേശിച്ച നാല് ആരാധകരിൽ ഒരാൾ കലബുറഗിയിൽനിന്നാണ്. മറ്റു മൂന്നുപേർ ബെംഗളൂരു സ്വദേശികളാണെന്നാണ് റിപ്പോർട്ട്.
സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനും ഗ്രൗണ്ടില്‍ അതിക്രമിച്ചു കടന്നതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഞായറാഴ്ച അവസാന സെഷനില്‍ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സ് ബാറ്റു ചെയ്യുമ്പോഴാണ് ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയത്.