വാസ്കോ: ഐഎസ്എല്ലില്‍ സെമി ഫൈനല്‍ മത്സരത്തിലെ രണ്ടാം പാദത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷെദ്പുര്‍ എഫ്‌സിയെ അല്‍പസമയത്തിനകം നേരിടും. ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് 1-0ന് വിജയിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ സമനില നേടിയാലും ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലെത്താം. ഇരുടീമുകളെയും സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം അതിനിര്‍ണായകമാണ്.
ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയ മലയാളിതാരം സഹല്‍ അബ്ദുല്‍ സമദില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. സഹല്‍ ടീമിലില്ലാത്തതിന്റെ കാരണം വ്യക്തമല്ല. മത്സരത്തിന് മുമ്പുള്ള പരിശീലനത്തില്‍ സഹലിന് പരിക്കേറ്റതായാണ് സൂചന.
ഭൂട്ടാന്റെ സൂപ്പര്‍താരം ചെഞ്ചോ ഗില്‍റ്റ്‌ഷെനും ഇന്ന് ടീമിലില്ല. അതേസമയം, പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളില്‍ ടീമിന് പുറത്തായ നിഷു കുമാര്‍ തിരിച്ചെത്തി.
കേരള ബ്ലാസ്റ്റേഴ്‌സ് ലൈന്‍-അപ്: ഗില്‍, ഖബ്ര, ലെസ്‌കോവിച്ച്, ഹോര്‍മിപാം, സന്ദീപ്, നിഷു, ആയുഷ്, പൂടിയ, ലൂണ, പെരേര ഡയസ്, അല്‍വാരോ.
സബ്: കരണ്‍ജിത്, ബിജോയ്, സിപോവിച്, സഞ്ജീവ്, ജീക്‌സണ്‍, ഗിവ്‌സണ്‍, വിന്‍സി, പ്രശാന്ത്, രാഹുല്‍.