പന്തെറിയും മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ പാതിവഴി പിന്നിട്ടു; എന്നിട്ടും 'മങ്കാദിങ്' ചെയ്യാതെ ബൗളര്‍-വീഡിയോ വൈറല്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മാഡ്രിഡ്: ബൗളര്‍ പന്തെറിയും മുൻപേ ക്രീസ് വിട്ടിറങ്ങി പിച്ചിന്റെ പാതിവഴി പിന്നിട്ട ഒരു നോൺ സ്ട്രൈക്കറുടെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യൂറോപ്യൻ ക്രിക്കറ്റ് ലീഗ് (ഇസിഎൽ) മത്സരത്തിനിടെയാണ് സംഭവം.

എന്നാല്‍ ബൗളര്‍ മങ്കാദിങ്ങിന് മുതിര്‍ന്നില്ല. പകരം പന്ത് എറിയാതെ തിരിച്ചുനടന്ന് സംഭവം അമ്പയറുടെ ശ്രദ്ധയില്‍പെടുത്തി. പഞ്ചാബ് ലയണ്‍സ് നികോഷ്യ-പാക് ഐ കെയര്‍ ബദലോണ മത്സരത്തിനിടേയാണ് രസകരമായ സംഭവമുണ്ടായത്.

മത്സരത്തിൽ നികോഷ്യ ഇന്നിങ്സിലെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് നോൺ സ്ട്രൈക്കർ ഏറെ ദൂരം മുന്നോട്ടു കയറിയത്. ഇതോടെ ബൗളര്‍ ചെയ്യാനെത്തിയ അതീഫ് മുഹമ്മദ് പന്തെറിയാതെ മടങ്ങുകയായിരുന്നു. തുടർന്ന് അദ്ദേഹം ഇക്കാര്യം അമ്പയറുടെ ശ്രദ്ധയിൽപ്പെടുത്തി. മത്സരത്തില്‍ നികോഷ്യയെ ബദലോണ പരാജയപ്പെടുത്തി.

Advertisment