/sathyam/media/post_attachments/eqKBItN01j0UX6uxaF3x.jpg)
മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടീം ബസ് അടിച്ചുതകര്‍ത്ത കേസില്‍ മഹാരാഷ്ട്ര നവ്‌നിര്‍മ്മാണ സേനയില്‍ അംഗങ്ങളായ അഞ്ചു പേരെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. ഡൽഹി ക്യാപിറ്റൽസിന്റെ ടീം ബസ് ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇവർ താമസിക്കുന്ന ഹോട്ടൽ താജ് മഹൽ പാലസിനു മുന്നിൽ സുരക്ഷ ശക്തമാക്കി.
ഇവിടെ പാർക്ക് ചെയ്തിരുന്ന ബസാണ് അക്രമികൾ അടിച്ചുതകർത്തത്. ഐപിഎലുമായി ബന്ധപ്പെട്ട വാഹനകരാർ ഡൽഹി ആസ്ഥാനമായുള്ള കമ്പനിക്ക് കൈമാറിയതിലുള്ള പ്രതിഷേധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.