സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/zTe2z5CdnddyBhptkxtI.jpg)
ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ മാര്‍ച്ച് 20-ന് കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും ഏറ്റുമുട്ടാനിരിക്കെ മഞ്ഞ ജഴ്‌സി ആരു സ്വന്തമാക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. ഐഎസ്എല്‍ ആരംഭിച്ചതുമുതല്‍ മഞ്ഞ ജഴ്‌സിയിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരിച്ചിട്ടുള്ളത്. പ്രത്യേകിച്ചും ഹോം മത്സരങ്ങളില്‍.
Advertisment
2019ല്‍ ഹൈദരാബാദ് എഫ്‌സി രൂപീകരിച്ചപ്പോള്‍ അവരും സ്വീകരിച്ചത് മഞ്ഞ ജഴ്‌സി തന്നെ. എങ്കിലും ഐഎസ്എല്ലിലെ മഞ്ഞപ്പട എന്ന വിശേഷണം ബ്ലാസ്റ്റേഴ്‌സിന് സ്വന്തം.
അതേസമയം, ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയാകും ഹോം ജഴ്‌സിയില്‍ കളിക്കാനിറങ്ങുക. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതാണ് ഹൈദരാബാദിന് തുണയായത്. അങ്ങനെയെങ്കിൽ എവേ ജഴ്സിയിട്ട് വേണം കേരളം കളിക്കാൻ. എന്തു സംഭവിച്ചാലും കേരളത്തിന്റെ ആരാധകര്‍ ഫറ്റോര്‍ദയില്‍ മഞ്ഞക്കടല്‍ സൃഷ്ടിക്കുമെന്ന് ഉറപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us