സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ കളിച്ചേക്കില്ല. താരത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കോച്ച് ഇവാന്‍ വുകോമാനോവിച്ച് അറിയിച്ചു. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പമാണ്. അദ്ദേഹം ഫൈനലില്‍ കളിച്ചേക്കില്ല. ഫൈനലില്‍ ആരായിരിക്കും ക്യാപ്റ്റനെന്നുള്ള കാര്യം തീരുമാനിച്ചിട്ടില്ലെന്നും കോച്ച് പറഞ്ഞു.
Advertisment
ജംഷഡ്പുരിനെതിരായ 2–ാം പാദ സെമിക്കു മുൻപ് പരിശീലനത്തിനിടെ പരുക്കേറ്റ മലയാളി താരം സഹൽ അബ്ദുൽ സമദ് ഫൈനലില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. ഇന്ത്യൻ ടീമിനും ആവശ്യമുള്ള താരമായതിനാൽ സഹലിന്റെ പരുക്കു വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റിസ്ക് എടുക്കാൻ തയാറല്ലെന്നുമാണു കോച്ച് പറഞ്ഞത്.