സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ബെര്‍ലിന്‍: റഫറിയുടെ തലയിലേക്ക് ആരാധകന്‍ ബിയര്‍ കുപ്പി വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ബുണ്ടസ്ലിഗ മത്സരം റദ്ദാക്കി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന വിഎഫ്എൽ ബോച്ചും-ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ച് മത്സരത്തിനിടെയായിരുന്നു സംഭവം.
Advertisment
ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ച് 2-0ത്തിന് മുന്നിട്ടുനില്‍ക്കെ 71-ാം മിനിറ്റിലാണ് ലൈന്‍ റഫറി ക്രിസ്റ്റിയന്‍ ഗിറ്റല്‍മാന് ഏറുകൊണ്ടത്. തനിക്ക് പ്രശ്‌നമില്ലെന്ന് ലൈന്‍ റഫറി പറഞ്ഞെങ്കിലും, മത്സരം നിര്‍ത്തിവയ്ക്കാന്‍ പ്രധാന റഫറിയായ ബെഞ്ചമിന്‍ കോര്‍ട്ടസ് നിര്‍ദ്ദേശിക്കുകയായിരുന്നു.