സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
മലപ്പുറം: സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ താൽക്കാലിക ഗാലറി തകർന്നു വീണു. ഗാലറിയിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. വണ്ടൂരിനു സമീപം പൂങ്ങോട് മൈതാനത്താണ് അപകടം. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Advertisment
യുണെറ്റഡ് എഫ്സി നെല്ലിക്കുത്തും റോയൽ ട്രാവൽസ് എഫ്സി കോഴിക്കോടും തമ്മിലുള്ള ഫൈനൽ മത്സരത്തിനിടെ ശനിയാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.