സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
തിരുവനന്തപുരം: ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയോട് പരാജയപ്പെട്ടെങ്കിലും തലയുയര്‍ത്തി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണത്തെ ഐഎസ്എല്‍ സീസണ്‍ അവസാനിപ്പിക്കുന്നത്. ആരാധകര്‍ സ്വപ്‌നം കണ്ട പ്രകടനമായിരുന്നു സീസണില്‍ ഉടനീളം മഞ്ഞപ്പട പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.
Advertisment
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്...
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന് അഭിനന്ദനങ്ങൾ. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിൻ്റെ അഭിമാനമായി മാറാൻ ഈ ടീമിന് സാധിച്ചു. ഈ മികവ് നിലനിർത്താനും അടുത്ത തവണ കിരീടം കരസ്ഥമാക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.