അടുത്ത സീസണ്‍ മുതല്‍ ധോണി കളിച്ചേക്കില്ല; ആകാശ് ചോപ്ര

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം എംഎസ് ധോണി ഒഴിഞ്ഞത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അടുത്ത സീസണ്‍ മുതല്‍ ധോണി ഇനി കളിക്കളത്തില്‍ ഉണ്ടാകില്ലെന്നും അഭ്യൂഹം ശക്തമാണ്. സമാന അഭിപ്രായമാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും പങ്കുവയ്ക്കുന്നത്. ധോണി അടുത്ത സീസണ്‍ മുതല്‍ കളിച്ചേക്കില്ലെന്ന് ഏകദേശം ഉറപ്പാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

താൻ ഇനി രാജാവല്ലെന്നും ഇനി രാജാവിനെ സേവിക്കുന്ന ഒരു വ്യക്തി മാത്രമായിരിക്കുമെന്നും എംഎസ് ധോണി പ്രഖ്യാപിച്ചു. പക്ഷേ, രാജാവും നായകനും അദ്ദേഹമാണ്‌ എന്നതാണ് യാഥാർത്ഥ്യം. അദ്ദേഹം സിഎസ്‌കെയുടെ രാജാവാണ്. അടുത്ത വർഷം കളിക്കില്ലെന്ന് ഇപ്പോൾ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണെന്ന് ചോപ്ര പറഞ്ഞു.

‘ചെന്നൈ സൂപ്പർ കിങ്സ് തന്നെ നിലനിർത്തുന്നതിനോട് ധോണിക്കു താൽപര്യമില്ലെന്ന് ഈ വർഷം ആദ്യം ഞാൻ സൂചിപ്പിച്ചിരുന്നു. ധോണിയെ നിലനിർത്തുന്നതും അദ്ദേഹത്തിനായി കോടികൾ ചെലവഴിക്കുന്നതും ടീമിനെ ശക്തിപ്പെടുത്തില്ല എന്നതുതന്നെ കാരണം. കാരണം അടുത്ത സീസണിൽ അദ്ദേഹം അവിടെ ഉണ്ടാകില്ല," ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Advertisment