/sathyam/media/post_attachments/YkMZCArtH0cg121HRIeV.jpg)
മുംബൈ: തത്സമയ അഭിമുഖത്തിനിടെ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ അപ്രത്യക്ഷനായത് ആരാധകരില്‍ അമ്പരപ്പുണ്ടാക്കി. ഒരു ഇന്‍സ്റ്റഗ്രാം ലൈവിനിടെയായിരുന്നു സംഭവം. ഭോഗ്ലെയ്ക്ക് എന്തു പറ്റിയെന്ന ചോദ്യവുമായി നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. കുഴഞ്ഞുവീണതാകാമെന്ന സംശയം നിരവധി പേര്‍ പങ്കുവച്ചു. ഭോഗ്ലെയ്ക്ക് എന്തു സംഭവിച്ചുവെന്നറിയാതെ അഭിമുഖം നടത്തിയ ആളും പരിഭ്രാന്തനായിരുന്നു.
ഒടുവില്‍ വിശദീകരണവുമായി ഭോഗ്ല തന്നെ രംഗത്തെത്തി. "എനിക്ക് സുഖമാണ്. നിങ്ങളെ ഒരുപാട് വിഷമിപ്പിച്ചതിൽ ഖേദിക്കുന്നു. സ്നേഹത്തിനും കരുതലിനും നന്ദി. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ വൈറലായി. അതും ഒരു പഠനം. അത് മറ്റൊന്നിലേക്ക് നയിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ക്ഷമിക്കണം.
നിങ്ങൾ ദിവസവും പുതിയ എന്തെങ്കിലും പഠിക്കുന്നു. ഇത് ഒരു നിസ്സാരകാര്യമായി തോന്നി, പക്ഷേ അതിന്റെ നിർവ്വഹണത്തിൽ അത് ഞാൻ വിചാരിക്കാത്ത ഒന്നായി മാറി. സത്യത്തിൽ ഞാൻ ഇപ്പോൾ അൽപ്പം ലജ്ജിക്കുന്നു'', എന്നായിരുന്നു ഭോഗ്ലെയുടെ പ്രതികരണം. ഇതിലും ഭോഗ്ലെ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഭോഗ്‌ലെയുടെ ഒരു അഭിമുഖത്തിന്‍റെ പ്രൊമോയാണ് ആളുകളെ ആശങ്കയിലാക്കും വിധം ട്വിറ്ററില്‍ വൈറലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.