/sathyam/media/post_attachments/ItxydR6KNB6QThu4imID.jpg)
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 131 റണ്‍സെടുത്തു. ഒമ്പത് പന്ത് ബാക്കിനില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നു.
38 പന്തില്‍ 50 റണ്‍സെടുത്ത എംഎസ് ധോണിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ 28 പന്തില്‍ 26 റണ്‍സോടെ പുറത്താകാതെ നിന്നു. മറ്റു ചെന്നൈ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍ ഇങ്ങനെ: റുതുരാജ് ഗെയ്ക്വാദ്-0, ഡെവോണ്‍ കോണ്‍വെ-3, റോബിന്‍ ഉത്തപ്പ-28, അമ്പാട്ടി റായിഡു-15, ശിവം ദുബെ-3.
കൊല്‍ക്കത്തയ്ക്കു വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റും, വരുണ്‍ ചക്രവര്‍ത്തി, ആന്‍ഡ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയും (34 പന്തില്‍ 44 റണ്‍സ്), വെങ്കടേഷ് അയ്യറും (16 പന്തില്‍ 16 റണ്‍സ്) ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (19 പന്തില്‍ 20 റണ്‍സ്), ഷെല്‍ഡണ്‍ ജാക്‌സണ്‍ (മൂന്ന് പന്തില്‍ മൂന്ന് റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു.
നിതീഷ് റാണ-21 റണ്‍സ്, സാം ബില്ലിങ്‌സ്-25 റണ്‍സ് എന്നിങ്ങനെയാണ് മറ്റ് കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ചെന്നൈയ്കായി ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റും, മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി.