സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
മനാമ: ബലാറസിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 3-0നാണ് ബലാറസ് ഇന്ത്യയെ തോല്‍പിച്ചത്. 48-ാം മിനിറ്റില്‍ അര്‍ട്യോം ബൈകോവ്, 68-ാം മിനിറ്റില്‍ ആന്‍ഡ്രെ സൊളോവെയ്, മത്സരം അവസാനിക്കാന്‍ ഏതാനും നിമിഷം മാത്രം ബാക്കി നില്‍ക്കെ വലേറി ഗ്രോംക്യോ എന്നിവരാണ് ബലാറസിനായി ഗോളുകള്‍ നേടിയത്.
Advertisment
കഴിഞ്ഞ ദിവസം ബഹ്‌റൈനെതിരായ സൗഹൃദ മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. 2-1നാണ് ബഹ്‌റൈന്‍ ഇന്ത്യയെ തോല്‍പിച്ചത്. 37-ാം മിനിറ്റില്‍ മുഹമ്മദ് അല്‍ ഹര്‍ദാനും, 88-ാം മിനിറ്റില്‍ മഹ്ദി അല്‍ ഹുമൈദാനും ബഹ്‌റൈനു വേണ്ടി ഗോളുകള്‍ നേടി. 59-ാം മിനിറ്റില്‍ രാഹുല്‍ ഭെക്കെയാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്.