/sathyam/media/post_attachments/nPtq0JB9OXRhUdKqr7aD.jpg)
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. 10 പന്ത് ബാക്കിനില്‍ക്കെ ഡല്‍ഹി ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
48 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്ന ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (41), അന്‍മോള്‍പ്രീത് സിംഗ് (8), തിലക് വര്‍മ (22), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (3), ടിം ഡേവിഡ് (12), ഡാനിയല്‍ സാംസ് (7 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം
ഡല്‍ഹിക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്നും, ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി.
17 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും, 38 പന്തില്‍ പുറത്താകാതെ 48 റണ്‍സ് നേടിയ ലളിത് യാദവുമാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. പൃഥി ഷാ (38), ടിം സെയ്‌ഫെര്‍ട്ട് (21), മന്‍ദീപ് സിംഗ് (0), ഋഷഭ് പന്ത് (1), റോവ്മാന്‍ പവല്‍ (0), ഷാര്‍ദ്ദുല്‍ താക്കൂര്‍ (22) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
മുംബൈയ്ക്കായി മലയാളിതാരം ബേസില്‍ തമ്പി മൂന്നു വിക്കറ്റ് വീഴ്ത്തി. മുരുഗന്‍ അശ്വിന്‍ രണ്ട് വിക്കറ്റും, ടൈമല്‍ മില്‍സ് ഒരു വിക്കറ്റും വീഴ്ത്തി.