മത്സരത്തിനിടെ അപകടം; ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ മകന്റെ കാര്‍ തകര്‍ന്നു-വീഡിയോ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ജിദ്ദ: സൗദി അറേബ്യന്‍ ഗ്രാന്‍ പ്രീ യോഗ്യതാ മത്സരത്തിനിടെ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ മകന്‍ മിക് ഷൂമാക്കറുടെ (23) കാര്‍ അപകടത്തില്‍പെട്ടു. താരത്തിന്റെ കാര്‍ ജിദ്ദ സര്‍ക്യൂട്ടിന്റെ 12-ാം വളവിന് സമീപത്തെ കോണ്‍ക്രീറ്റ് ചുമരില്‍ ഇടിച്ചുതകരുകയായിരുന്നു.

ഇതോടെ മിക് ഷൂമാക്കര്‍ സൗദി അറേബ്യന്‍ ഗ്രാന്‍ പ്രീക്ക് യോഗ്യത നേടാതെ പുറത്തായി. മെഡിക്കല്‍ സംഘം താരത്തെ ആകാശ മാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് മിക് അറിയിച്ചു.

Advertisment