/sathyam/media/post_attachments/xAsto8J5eYO58lZC8xh9.jpg)
മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് അഞ്ചു വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 205 റണ്‍സ് നേടി. പഞ്ചാബ് ആറു പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു.
ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ആണ് (57 പന്തില്‍ 88) ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. അനുജ് റാവത്ത് 21 റണ്‍സെടുത്തു. വിരാട് കോഹ്ലി (29 പന്തില്‍ 41), ദിനേശ് കാര്‍ത്തിക് (14 പന്തില്‍ 32) എന്നിവര്‍ പുറത്താകാതെ നിന്നു.
പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിംഗ്, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ശിഖര്‍ ധവാന്‍, ഭനുക രജപക്‌സ എന്നിവരാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍മാര്‍. ഇരുവരും 43 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മയങ്ക് അഗര്‍വാള്‍-32, ലിയം ലിവിങ്സ്റ്റണ്‍-19, രാജ് ബാവ-0 എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ഷാരൂഖ് ഖാനും (20 പന്തില്‍ 24), ഒഡിയന്‍ സ്മിത്തും (എട്ട് പന്തില്‍ 25) പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു.
ബെംഗളൂരുവിന് വേണ്ടി മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റ് വീഴ്ത്തി. അകാശ് ദീപ്, വനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.