/sathyam/media/post_attachments/6VPozOZ65aMkIQTeLHDz.jpg)
മുംബൈ: ഐപിഎല്ലില്‍ പുതിയ ടീമുകളുടെ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ഗുജറാത്ത് രണ്ട് പന്ത് മാത്രം ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു.
ലഖ്‌നൗവിനു വേണ്ടി ദീപക് ഹൂഡ 55 റണ്‍സും, ആയുഷ് ബദോനി 54 റണ്‍സും നേടി. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ പൂജ്യത്തിന് പുറത്തായി. ക്വിന്റോണ്‍ ഡി കോക്ക്-7, എവിന്‍ ലൂയിസ്-10, മനീഷ് പാണ്ഡെ-6, ക്രൂണാല്‍ പാണ്ഡ്യ-21 (നോട്ടൗട്ട്), ദുശ്മന്ത ചമീര-1 (നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
ഗുജറാത്തിനുവേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും, വരുണ്‍ ആരോണ്‍ രണ്ട് വിക്കറ്റും, റാഷിദ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനുവേണ്ടി രാഹുല്‍ തെവാട്ടിയ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു ടീമിനെ വിജയത്തിലെത്തിച്ചു. ശുഭ്മാന്‍ ഗില്‍ പൂജ്യത്തിന് പുറത്തായി. മാത്യു വെയ്ഡ്-30, വിജയ് ശങ്കര്‍-4, ഹാര്‍ദ്ദിക് പാണ്ഡ്യ-33, ഡേവിഡ് മില്ലര്‍-30, അഭിനവ് മനോഹര്‍-15 (നോട്ടൗട്ട്) എന്നിങ്ങനെയാണ് ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.
ലഖ്‌നൗവിനുവേണ്ടി ചമീര രണ്ട് വിക്കറ്റും, ആവേശ് ഖാന്‍, ക്രുണാല്‍, ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.