/sathyam/media/post_attachments/UKAnCbCnPXZNWBCWg3N8.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 61 റണ്‍സിന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. ജോസ് ബട്ട്‌ലര്‍ 35, യഷ്വസി ജയ്‌സാള്‍ 20, ദേവ്ദത്ത് പടിക്കല്‍ 41, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 32, റിയാന്‍ പരാഗ് 12, നഥാന്‍ കോള്‍ട്ടര്‍ നൈല്‍ 1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
ഹൈദരാബാദിനു വേണ്ടി ഉമ്രാന്‍ മാലികും, ടി നടരാജനും രണ്ട് വിക്കറ്റ് വീതവും, ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
41 പന്തില്‍ 57 റണ്‍സ് നേടിയ എയ്ഡണ്‍ മര്‍ക്രമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. കെയ്ന്‍ വില്യംസണ്‍ 2, അഭിഷേക് ശര്‍മ 9, രാഹുല്‍ ത്രിപാഠി 0, നിക്കോളാസ് പുറന്‍ 0, അബ്ദുല്‍ സമദ് 4, റൊമാരിയോ ഷെപ്പേര്‍ഡ് 24, വാഷിങ്ടണ്‍ സുന്ദര്‍ 40, ഭുവനേശ്വര്‍ കുമാര്‍ 3 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.
രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.