ആവേശം അവസാന നിമിഷം വരെ! കെകെആറിനെതിരെ ആര്‍സിബിക്ക് വിജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കെകെആര്‍ നിശ്ചിത 20 ഓവറില്‍ 128 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബി നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

25 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. അജിങ്ക്യ രഹാനെ-9, വെങ്കടേഷ് അയ്യര്‍-10, ശ്രേയസ് അയ്യര്‍-13, നിതീഷ് റാണ-10, സുനില്‍ നരെയ്ന്‍-12, സാം ബില്ലിംഗ്‌സ്-14, ഷെല്‍ഡണ്‍ ജാക്‌സണ്‍-0, ടിം സൗത്തി-1, ഉമേഷ് യാദവ്-18, വരുണ്‍ ചക്രവര്‍ത്തി-10 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ആര്‍സിബിക്കു വേണ്ടി വനിന്ദു ഹസരങ്ക നാലു വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപ് മൂന്നു വിക്കറ്റും, മുഹമ്മദ് സിറാജ് ഒരു വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

28 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് ആണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ഫാഫ് ഡുപ്ലെസിസ്-5, അനുജ് റാവത്ത്-0, വിരാട് കോഹ്ലി-12, ഡേവിഡ് വില്ലി-18, ഷഹബാസ് അഹമ്മദ്-27, വനിന്ദു ഹസരങ്ക-4, ദിനേശ് കാര്‍ത്തിക്-14 നോട്ടൗട്ട്, ഹര്‍ഷല്‍ പട്ടേല്‍-10 നോട്ടൗട്ട് എന്നിങ്ങനെയാണ് ആര്‍സിബി ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.

കെകെആറിനു വേണ്ടി ടിം സൗത്തി മൂന്നു വിക്കറ്റും ഉമേഷ് യാദവ് രണ്ടും സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment