/sathyam/media/post_attachments/I8lFK75mRHpifjNJirLT.jpg)
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐപിഎല്ലിലെ കന്നി ജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. മൂന്ന് പന്ത് മാത്രം ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ വിജയലക്ഷ്യം മറികടന്നു.
27 പന്തില്‍ 50 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ്-1, മൊയിന്‍ അലി-35, ശിവം ദുബെ-49, അമ്പാട്ടി റായിഡു-27, രവീന്ദ്ര ജഡേജ-17, എംഎസ് ധോണി-16 നോട്ടൗട്ട്, ഡ്വെയിന്‍ പ്രെട്ടോറിയസ്-0, ഡ്വെയിന്‍ ബ്രാവോ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
ലഖ്‌നൗവിനു വേണ്ടി ആവേശ് ഖാന്‍, ആന്‍ഡ്രു ടൈ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
45 പന്തില്‍ 61 റണ്‍സെടുത്ത ക്വിന്റോണ്‍ ഡി കോക്ക് ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. 23 പന്തില്‍ 55 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എവിന്‍ ലൂയിസും, 9 പന്തില്‍ 19 റണ്‍സെടുത്ത ആയുഢ് ബദോനിയും ടീമിനെ വിജയത്തിലെത്തിച്ചു. കെഎല്‍ രാഹുല്‍-40, മനീഷ് പാണ്ഡെ-5, ദീപക് ഹൂഡ-13 എന്നിങ്ങനെയാണ് മറ്റു ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.
ചെന്നൈയ്ക്കു വേണ്ടി ഡ്വെയിന്‍ പ്രെട്ടോറിയസ് രണ്ട് വിക്കറ്റും, തുഷാര്‍ ദേശ്പാണ്ഡെ, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.