/sathyam/media/post_attachments/YVhIjC5PUH5VWLexwy3T.jpg)
ബ്യൂണസ് ഐറിസ്: ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ ഒപ്പം നിന്ന് സെല്‍ഫിയെടുത്ത ആരാധകനോട് ദേഷ്യപ്പെട്ട് ലയണല്‍ മെസ്സി. ഖത്തർ ലോകകപ്പിന്റെ ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരായ മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്.
മത്സരത്തിന് ശേഷം മെസി ഡ്രസിംഗ് റൂമിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മെസിയുടെ കഴുത്തിന് ചുറ്റിപിടിച്ചാണ് ആരാധകന്‍ സെല്‍ഫിയെടുത്തത്. ഇത് ഇഷ്ടപ്പെടാത്ത മെസ്സി കൈ തട്ടിമാറ്റി. പിന്നാലെ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റി.