റസലിന്റെ ആറാട്ട്! പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറു വിക്കറ്റിന് പഞ്ചാബ് കിങ്‌സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 18.2 ഓവറില്‍ 137 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത 14.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

ഒമ്പത് പന്തില്‍ 31 റണ്‍സെടുത്ത ഭനുക രജപക്‌സെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മയങ്ക് അഗര്‍വാള്‍-1, ശിഖര്‍ ധവാന്‍-16, ലിയാം ലിവിങ്‌സ്റ്റണ്‍-19, രാജ് ബാവ-11, ഷാരൂഖ് ഖാന്‍-0, ഹര്‍പ്രീത് ബാര്‍-14, ഒഡിയന്‍ സ്മിത്ത്-9 നോട്ടൗട്ട്, രാഹുല്‍ ചഹര്‍-0, കാഗിസോ റബാദ-25, അര്‍ഷ്ദീപ് സിങ്-0 എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.

കൊല്‍ക്കത്തയ്ക്കു വേണ്ടി ഉമേഷ് യാദവ് നാലു വിക്കറ്റും, ടിം സൗത്തി രണ്ടു വിക്കറ്റും, ശിവം മാവി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

31 പന്തില്‍ എട്ട് സിക്‌സറുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 70 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. അജിങ്ക്യ രഹാനെ-12, വെങ്കടേഷ് അയ്യര്‍-3, ശ്രേയസ് അയ്യര്‍-26, സാം ബില്ലിങ്‌സ്-24 നോട്ടൗട്ട്, നിതീഷ് റാണ-0 എന്നിങ്ങനെയാണ് മറ്റു കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.

പഞ്ചാബിനു വേണ്ടി രാഹുല്‍ ചഹര്‍ രണ്ട് വിക്കറ്റും, കാഗിസോ റബാദ, ഒഡിയന്‍ സ്മിത്ത് എന്നിവര്‍ ഒാരോ വിക്കറ്റു വീതവും വീഴ്ത്തി.

Advertisment