മുംബൈ ഇന്ത്യന്‍സിനെയും തകര്‍ത്തു; രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഇന്ന് നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് രാജസ്ഥാന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

68 പന്തില്‍ 100 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-35, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍-30, ദേവ്ദത്ത് പടിക്കല്‍-7, യഷ്വസി ജയ്‌സ്വാള്‍-1, റിയാന്‍ പരാഗ്-5, രവിചന്ദ്രന്‍ അശ്വിന്‍-1, നവ്ദീപ് സെയ്‌നി-2, ട്രെന്‍ഡ് ബോള്‍ട്ട്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുംറയും ടൈമല്‍ മില്‍സും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. കെയ്‌റോണ്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റ് സ്വന്തമാക്കി.

33 പന്തില്‍ 61 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍-54, രോഹിത് ശര്‍മ-10, അന്‍മോള്‍പ്രീത് സിങ്-5, കെയ്‌റോണ്‍ പൊള്ളാര്‍ഡ്-22, ടിം ഡേവിഡ്-1, ഡാനിയല്‍ സാംസ്-0, മുരുകന്‍ അശ്വിന്‍-6, ജസ്പ്രീത് ബുംറ-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മുംബൈ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.

രാജസ്ഥാനു വേണ്ടി നവ്ദീപ് സെയ്‌നിയും യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതവും, ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment