ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം; ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചത് 14 റണ്‍സിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

46 പന്തില്‍ 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മാത്യു വെയ്ഡ്-1, വിജയ് ശങ്കര്‍-13, ഹാര്‍ദ്ദിക് പാണ്ഡ്യ-31, ഡേവിഡ് മില്ലര്‍-20 നോട്ടൗട്ട്, രാഹുല്‍ തെവാട്ടിയ-14, അഭിനവ് മനോഹര്‍-1 എന്നിങ്ങനെയാണ് മറ്റു ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ഡല്‍ഹിക്കു വേണ്ടി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്നും, ഖലീല്‍ അഹമ്മദ് രണ്ടും, കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

29 പന്തില്‍ 43 റണ്‍സെടുത്ത റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥി ഷാ-10, ടിം സെയ്‌ഫെര്‍ട്ട്-3, മന്‍ദീപ് സിങ്-18, ലളിത് യാദവ്-25, റോവ്മാന്‍ പവല്‍-20, അക്‌സര്‍ പട്ടേല്‍-8, ഷാര്‍ദ്ദുല്‍ താക്കൂര്‍-2, കുല്‍ദീപ് യാദവ്-14 നോട്ടൗട്ട്, ഖലീല്‍ അഹമ്മദ്-0, മുസ്തഫിസുര്‍ റഹ്‌മാന്‍-3 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.

ഗുജറാത്തിനു വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ നാലു വിക്കറ്റും, മുഹമ്മദ് ഷമി രണ്ടു വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Advertisment