തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് തോല്‍വി; പഞ്ചാബ് കിങ്‌സിന്റെ ജയം 54 റണ്‍സിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് 54 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ചെന്നൈ 18 ഓവറില്‍ 126 റണ്‍സിന് പുറത്തായി.

32 പന്തില്‍ 60 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണ്‍ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മയങ്ക് അഗര്‍വാള്‍-4, ശിഖര്‍ ധവാന്‍-33, ഭനുക രജപക്‌സ-9, ജിതേഷ് ശര്‍മ-26, ഷാരൂഖ് ഖാന്‍-6, ഒഡിയന്‍ സ്മിത്ത്-3, കഗിസോ റബാദ-12 നോട്ടൗട്ട്, രാഹുല്‍ ചഹര്‍-12, വൈഭവ് അറോറ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ചെന്നൈയ്ക്കു വേണ്ടി ക്രിസ് ജോര്‍ദാന്‍, ഡ്വെയിന്‍ പ്രെട്ടോറിയസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, മുകേഷ് ചൗധരി, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

30 പന്തില്‍ 57 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റോബിന്‍ ഉത്തപ്പ-13, റുതുരാജ് ഗ്വെയ്ക്ക്വാദ്-1, മൊയിന്‍ അലി-0, അമ്പാട്ടി റായിഡു-13, രവീന്ദ്ര ജഡേജ-0, എംഎസ് ധോണി-23, ഡ്വെയിന്‍ ബ്രാവോ-0, ഡ്വെയിന്‍ പ്രെട്ടോറിയസ്-8, ക്രിസ് ജോര്‍ദാന്‍-0, മുകേഷ് ചൗധരി-2 നോട്ടൗട്ട് എന്നിങ്ങനെയാണ് ചെന്നൈ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.

പഞ്ചാബിനു വേണ്ടി രാഹുല്‍ ചഹര്‍ മൂന്നു വിക്കറ്റും, വൈഭവ് അറോറ, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും, കഗിസോ റബാദ, അര്‍ഷ്ദീപ് സിങ്, ഒഡിയന്‍ സ്മിത്ത് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment