ഇവാന്‍ വുകാമനോവിച്ച് എങ്ങോട്ടും പോകുന്നില്ല, 2025 വരെ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരും! ഓരോ സീസണിലും ഓരോ കോച്ച് എന്ന ശൈലി മാറ്റി കേരള ബ്ലാസ്‌റ്റേഴ്‌സും; പുതിയ സീസണില്‍ കപ്പ് അടിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: ഓരോ സീസണിലും ഓരോ കോച്ച് എന്നതായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ശൈലി. ടീമിന്റെ ദയനീയ പ്രകടനങ്ങള്‍ മൂലം ഓരോ സീസണിലും പുതിയ പരിശീലകരെ മാനേജ്‌മെന്റിന് പരീക്ഷിക്കേണ്ടി വരികയായിരുന്നു. എന്നാല്‍ ആ രീതിക്ക് ഇത്തവണ മാറ്റം വരികയാണ്.

Advertisment

ഇവാന്‍ വുകാമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി 2025 വരെ തുടരുമെന്ന് ടീം ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവാന്‍ ടീം വിടില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

2016-ന് ശേഷം ടീമിനെ ഫൈനലിലെത്തിച്ച ഇവാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് അത്രയേറെ പ്രിയപ്പെട്ട പരിശീലകനായിരുന്നു. ഇവാന്‍ ടീമിനൊപ്പം തുടരുമെന്ന പ്രഖ്യാപനമെത്തിയതോടെ പുതിയ സീസണില്‍ കപ്പ് അടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

Advertisment