തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് തോല്‍വി; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയം 12 റണ്‍സിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 12 റണ്‍സിന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

50 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. ക്വിന്റോണ്‍ ഡി കോക്ക്-1, എവിന്‍ ലൂയിസ്-1, മനീഷ് പാണ്ഡെ-11, ദീപക് ഹൂഡ-51, ആയുഷ് ബദോനി-19, ക്രുണാല്‍ പാണ്ഡ്യ-6, ജേസണ്‍ ഹോള്‍ഡര്‍-8 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ഹൈദരാബാദിനു വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ടി നടരാജന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

30 പന്തില്‍ 44 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ-13, കെയ്ന്‍ വില്യംസണ്‍-16, എയ്ഡന്‍ മര്‍ക്രം-12, നിക്കോളാസ് പുറന്‍-34, വാഷിങ്ടണ്‍ സുന്ദര്‍-18, അബ്ദുല്‍ സമദ്-0, റൊമാരിയോ ഷെപ്പേര്‍ഡ്-8, ഭുവനേശ്വര്‍ കുമാര്‍-1, ഉമ്രാന്‍ മാലിക്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.

ലഖ്‌നൗവിനു വേണ്ടി ആവേശ് ഖാന്‍ നാലു വിക്കറ്റും, ജേസണ്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റും, ക്രുണാല്‍ പാണ്ഡ്യ രണ്ടു വിക്കറ്റും വീഴ്ത്തി.

Advertisment