രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് തടയിട്ട് ആര്‍സിബി;നാലു വിക്കറ്റിന് പരാജയപ്പെടുത്തി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. അഞ്ച് പന്ത് മാത്രം ബാക്കിനില്‍ക്കെ ആര്‍സിബി വിജയലക്ഷ്യം മറികടന്നു.

47 പന്തില്‍ 70 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. യഷ്വസി ജയ്‌സ്വാള്‍-4, ദേവ്ദത്ത് പടിക്കല്‍-37, സഞ്ജു സാംസണ്‍-8, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-42 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ആര്‍സിബിക്കു വേണ്ടി ഡേവിഡ് വില്ലി, വനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

26 പന്തില്‍ 44 റണ്‍സെടുത്ത ഷഹബാസ് അഹമ്മദാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ദിനേശ് കാര്‍ത്തി പുറത്താകാതെ 23 പന്തില്‍ 44 റണ്‍സെടുത്തു. ഫാഫ് ഡു പ്ലെസിസ്-29, അനുജ് റാവത്ത്-26, വിരാട് കോഹ്ലി-5, ഡേവിഡ് വില്ലി-0, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്-5, ഹര്‍ഷല്‍ പട്ടേല്‍-9 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.

രാജസ്ഥാനു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും, നവ്ദീപ് സെയ്‌നി ഒരു വിക്കറ്റും വീഴ്ത്തി.

Advertisment