തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സിന് തോല്‍വി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയം അഞ്ചു വിക്കറ്റിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ചു വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. കൊല്‍ക്കത്ത 24 പന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു.

36 പന്തില്‍ 52 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-3, ഇഷാന്‍ കിഷന്‍-14, ഡെവാള്‍ഡ് ബ്രെവീസ്-29, തിലക് വര്‍മ-38 നോട്ടൗട്ട്, കെയ്‌റോണ്‍ പൊള്ളാര്‍ഡ്-22 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

കൊല്‍ക്കത്തയ്ക്കു വേണ്ടി പാറ്റ് കമ്മിന്‍സ് രണ്ടു വിക്കറ്റും, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

15 പന്തില്‍ 56 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. അജിങ്ക്യ രഹാനെ-7, വെങ്കടേഷ് അയ്യര്‍-50 നോട്ടൗട്ട്, ശ്രേയസ് അയ്യര്‍-10, സാം ബില്ലിങ്‌സ്-17, നിതീഷ് റാണ-8, ആന്‍ഡ്രെ റസല്‍-11 എന്നിങ്ങനെയാണ് മറ്റു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ പ്രകടനം.

മുംബൈയ്ക്കു വേണ്ടി ടൈമല്‍ മില്‍സ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റും, ഡാനിയല്‍ സാംസ് ഒരു വിക്കറ്റും വീഴ്ത്തി. വിക്കറ്റ് വീഴ്ത്താനായില്ലെങ്കില്‍ മലയാളി താരം ബേസില്‍ തമ്പി മൂന്നോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മികച്ച പ്രകടനം നടത്തി.

Advertisment