/sathyam/media/post_attachments/Q0ak30Rx1h33btuZFrf9.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. അവസാന രണ്ട് പന്തില്‍ 12 റണ്‍സ് വേണമെന്നിരിക്കെ, രണ്ടും സിക്‌സര്‍ പായിച്ച രാഹുല്‍ തെവാട്ടിയ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.
27 പന്തില്‍ 64 റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണ്‍ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍-35, മയങ്ക് അഗര്‍വാള്‍-5, ജോണി ബെയര്‍സ്‌റ്റോ-8, ജിതേഷ് ശര്‍മ-23, ഒഡിയന്‍ സ്മിത്ത്-0, ഷാരൂഖ് ഖാന്‍-15, കാഗിസോ റബാദ-1, രാഹുല്‍ ചഹര്‍-22 നോട്ടൗട്ട്, വൈഭവ് അറോറ-2, അര്‍ഷ്ദീപ് സിങ്-10 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് ബാറ്റര്‍മാരുടെ പ്രകടനം.
ഗുജറാത്തിനു വേണ്ടി റാഷിദ് ഖാന്‍ മൂന്നു വിക്കറ്റും, ദര്‍ശന്‍ നാല്‍ഖാണ്ഡെ രണ്ടു വിക്കറ്റും, മുഹമ്മദ് ഷമി, ഹാര്‍ദ്ദിക് പാണ്ഡ്യ, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
59 പന്തില്‍ 96 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മാത്യു വെയ്ഡ്-6, സായി സുദര്‍ശന്‍-35, ഹാര്‍ദ്ദിക് പാണ്ഡ്യ-27, ഡേവിഡ് മില്ലര്‍-6 നോട്ടൗട്ട്, രാഹുല്‍ തെവാട്ടിയ-13 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഗുജറാത്ത് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
പഞ്ചാബിനു വേണ്ടി കാഗിസോ റബാദ രണ്ടും, രാഹുല്‍ ചഹര്‍ ഒരു വിക്കറ്റും വീഴ്ത്തി.