/sathyam/media/post_attachments/l1GNvcX9jtVd7BCmnOgC.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടു വിക്കറ്റിന് തോല്‍പിച്ച സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ചെന്നൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴു വിക്കറ്റിന് 154 റണ്‍സെടുത്തു. ഹൈദരാബാദ് 14 പന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു.
35 പന്തില്‍ 48 റണ്‍സെടുത്ത മൊയിന്‍ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റോബിന്‍ ഉത്തപ്പ-15, റുതുരാജ് ഗെയ്ക്വാദ്-16, അമ്പാട്ടി റായിഡു-27സ ശിവം ദുബെ-3, രവീന്ദ്ര ജഡേജ-23, എംഎസ് ധോണി-3, ഡ്വെയിന്‍ ബ്രാവോ-8 നോട്ടൗട്ട്, ക്രിസ് ജോര്‍ദാന്‍-6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ഹൈദരാബാദിനു വേണ്ടി വാഷിങ്ടണ്‍ സുന്ദറും, ടി നടരാജനും രണ്ട് വിക്കറ്റ് വീതവും, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സെന്‍, എയ്ഡന്‍ മര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
50 പന്തില്‍ 75 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. കെയ്ന്‍ വില്യംസണ്‍-32, രാഹുല്‍ ത്രിപാഠി-39 നോട്ടൗട്ട്, നിക്കോളാസ് പുരന്‍-5 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് ബാറ്റര്‍മാരുടെ പ്രകടനം. ചെന്നൈയ്ക്കു വേണ്ടി മുകേഷ് ചൗധരി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.