/sathyam/media/post_attachments/0cgAEXDKfPwpGxcWKjAV.jpg)
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സിന് തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഏഴു വിക്കറ്റിനാണ് മുംബൈയെ തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റിന് 151 റണ്‍സെടുത്തു. ആര്‍സിബി ഏഴ് പന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു.
37 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-26, രോഹിത് ശര്‍മ-26, ഡെവാള്‍ഡ് ബ്രെവിസ്-8, തിലക് വര്‍മ-0, കെയ്‌റോണ്‍ പൊള്ളാര്‍ഡ്-0, രമണ്‍ദീപ് സിങ്-6, ജയ്‌ദേവ് ഉനദ്കട്-13 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ആര്‍സിബിക്കു വേണ്ടി ഹര്‍ഷല്‍ പട്ടേലും, വനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റ് വീതവും, ആകാശ് ദീപ് ഒരു വിക്കറ്റും വീഴ്ത്തി.
47 പന്തില്‍ 66 റണ്‍സെടുത്ത അനുജ് റാവത്താണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ഫാഫ് ഡു പ്ലെസിസ്-16, വിരാട് കോഹ്ലി-48, ദിനേശ് കാര്‍ത്തിക്-7 നോട്ടൗട്ട്, ഗ്ലെന്‍ മാക്‌സ്വെല്‍-8 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ആര്‍സിബി ബാറ്റര്‍മാരുടെ സ്‌കോറുകള്‍. മുംബൈയ്ക്കു വേണ്ടി ജയ്‌ദേവ് ഉനദ്കടും, ഡെവാള്‍ഡ് ബ്രെവിസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.