/sathyam/media/post_attachments/UjIoJZYq2Ca7sqW27zWg.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മൂന്നു റണ്‍സിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റിന് 165 റണ്‍സെടുത്തു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് ലഖ്‌നൗ നേടിയത്.
36 പന്തില്‍ 59 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്ട്‌ലര്‍-12, ദേവ്ദത്ത് പടിക്കല്‍-29, സഞ്ജു സാംസണ്‍-13, റാസി വാന്‍ ഡെര്‍ ഡസന്‍-4, രവിചന്ദ്രന്‍ അശ്വിന്‍-28, റിയാന്‍ പരാഗ്-8, ട്രെന്‍ഡ് ബോള്‍ട്ട്-2 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു രാജസ്ഥാന്‍ ബാറ്റര്‍മാരുടെ പ്രകടനം.
ലഖ്‌നൗവിനു വേണ്ടി ജേസണ്‍ ഹോള്‍ഡറും, കൃഷ്ണപ്പ ഗൗതമും രണ്ടു വിക്കറ്റ് വീതവും, ആവേശ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.
32 പന്തില്‍ 39 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. കെ.എല്‍. രാഹുല്‍-0, കൃഷ്ണപ്പ ഗൗതം-0, ജേസണ്‍ ഹോള്‍ഡര്‍-8, ദീപക് ഹൂഡ-25, ആയുഷ് ബദോനി-5, ക്രുണാല്‍ പാണ്ഡ്യ-22, മാര്‍ക്കസ് സ്റ്റോയിനിസ്-38 നോട്ടൗട്ട്, ദുശ്മന്ത ചമീര-13, ആവേശ് ഖാന്‍-7 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ലഖ്‌നൗ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചഹല്‍ നാലു വിക്കറ്റും, ട്രെന്‍ഡ് ബോള്‍ട്ട് രണ്ടു വിക്കറ്റും, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.