സീസണിലെ ആദ്യ വിജയം കണ്ടെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയെ തോല്‍പിച്ചത് 23 റണ്‍സിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 23 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ 216 റണ്‍സെടുത്തപ്പോള്‍, ആര്‍സിബിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

46 പന്തില്‍ പുറത്താകാതെ 95 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ്-17, റോബിന്‍ ഉത്തപ്പ-88, മൊയിന്‍ അലി-3, രവീന്ദ്ര ജഡേജ-0 എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റര്‍മാരുടെ പ്രകടനം.

ആര്‍സിബിക്കു വേണ്ടി വനിന്ദു ഹസരങ്ക രണ്ടു വിക്കറ്റും, ജോഷ് ഹെസല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.

27 പന്തില്‍ 41 റണ്‍സെടുത്ത ഷഹബാസ് അഹമ്മദാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ഫാഫ് ഡു പ്ലെസിസ്-8, അനുജ് റാവത്ത്-12, വിരാട് കോഹ്ലി-1, ഗ്ലെന്‍ മാക്‌സ്വെല്‍-26, സുയാഷ് പ്രഭുദേശായ്-34, ദിനേശ് കാര്‍ത്തിക്-34, വനിന്ദു ഹസരങ്ക-7, ആകാശ് ദീപ്-0, മുഹമ്മദ് സിറാജ്-14 നോട്ടൗട്ട്, ജോഷ് ഹേസല്‍വുഡ്-7 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ആര്‍സിബി ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ചെന്നൈയ്ക്കു വേണ്ടി മഹീഷ് തീക്ഷണ നാലു വിക്കറ്റും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും, മുകേഷ് ചൗധരിയും ഡ്വെയ്ന്‍ ബ്രാവോയും ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment