/sathyam/media/post_attachments/Ehss13ntKEmJLTy0vcHs.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ 37 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
52 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മാത്യു വെയ്ഡ്-12, ശുഭ്മാന്‍ ഗില്‍-13, വിജയ് ശങ്കര്‍-2, അഭിനവ് മനോഹര്‍-43, ഡേവിഡ് മില്ലര്‍-31 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഗുജറാത്ത് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
രാജസ്ഥാനു വേണ്ടി കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചഹല്‍, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
24 പന്തില്‍ 54 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍-0, രവിചന്ദ്രന്‍ അശ്വിന്‍-8, സഞ്ജു സാംസണ്‍-11, റാസി വാന്‍ ഡെര്‍ ഡസ്സന്‍-6, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-29, റിയാന്‍ പരാഗ്-18, ജെയിംസ് നീഷം-17, യുസ്വേന്ദ്ര ചഹല്‍-5, പ്രസിദ് കൃഷ്ണ-4 നോട്ടൗട്ട്, കുല്‍ദീപ് സെന്‍-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു രാജസ്ഥാന്‍ ബാറ്റര്‍മാരുടെ പ്രകടനം.
ഗുജറാത്തിനു വേണ്ടി ലോക്കി ഫെര്‍ഗൂസണും, യാഷ് ദയാലും മൂന്നു വിക്കറ്റു വീതവും, ഹാര്‍ദ്ദിക് പാണ്ഡ്യയും, മുഹമ്മദ് ഷമിയും ഓരോ വിക്കറ്റു വീതവും വീഴ്ത്തി.