അശ്വിനെ വണ്‍ഡൗണാക്കിയത് വിഡ്ഢിത്തം! രാജസ്ഥാന്‍ റോയല്‍സിനെതിരെ ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കര്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രവിചന്ദ്രന്‍ അശ്വിനെ മൂന്നാമതായി ഇറക്കിയതിന് രാജസ്ഥാന്‍ റോയല്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്ത്.

Advertisment

റോയല്‍സിന്റെ തീരുമാനം വിഡ്ഢിത്തമായിരുന്നുവെന്ന് മഞ്ജരേക്കര്‍ ആഞ്ഞടിച്ചു. ഒരു വശത്ത് ജോസ് ബട്ട്‌ലര്‍ തകര്‍ത്തടിക്കുമ്പോള്‍ സഞ്ജു സാംസണായിരുന്നു ഇറങ്ങേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ഇതൊരു പരിഹാസ്യമായ നീക്കമാണെന്ന് ഞാൻ കരുതി. ഇതിലും മോശമായ മറ്റൊരു വാക്ക് ഉണ്ട്, പക്ഷേ ഞാൻ അത് ഉപയോഗിക്കില്ല'', സഞ്ജയ് മഞ്ജരേക്കര്‍ വിമര്‍ശിച്ചു. ഓസീസ് ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിങും രാജസ്ഥാന്റെ തീരുമാനത്തെ വിമര്‍ശിച്ചു.

Advertisment