/sathyam/media/post_attachments/OKAoUDYmf9KWWKLScUE0.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെ ഏഴു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ 151 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് ഏഴ് പന്ത് ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു.
33 പന്തില്‍ 60 റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണ്‍ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍-8, പ്രഭ്‌സിമ്രാന്‍ സിങ്-14, ജോണി ബെയര്‍സ്‌റ്റോ-12, ജിതേഷ് ശര്‍മ-11, ഷാരൂഖ് ഖാന്‍-26, ഒഡിയന്‍ സ്മിത്ത്-13, കഗിസോ റബാദ-0 നോട്ടൗട്ട്, രാഹുല്‍ ചഹര്‍-0, വൈഭവ് അറോറ-0, അര്‍ഷ്ദീപ് സിങ്-0 എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ഹൈദരാബാദിനു വേണ്ടി ഉമ്രാന്‍ മാലിക് നാലു വിക്കറ്റും, ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റും ടി നടരാജനും ജഗദീഷ സുചിതും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
27 പന്തില്‍ പുറത്താകാതെ 41 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ-31, കെയ്ന്‍ വില്യംസണ്‍-3, രാഹുല്‍ ത്രിപാഠി-34, നിക്കോളാസ് പുരന്‍-35 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് ബാറ്റര്‍മാരുടെ പ്രകടനം. പഞ്ചാബിനു വേണ്ടി രാഹുല്‍ ചഹര്‍ രണ്ടു വിക്കറ്റും, കഗിസോ റബാദ ഒരു വിക്കറ്റും വീഴ്ത്തി.