/sathyam/media/post_attachments/0gaOEfrPdlT2SHq0ZToK.jpg)
മുംബൈ: പഞ്ചാബ് കിങ്സിനെതിരെ 4 വിക്കറ്റ് വീഴ്ത്തിയ ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്കിനെ അടിയന്തരമായി ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് ശശി തരൂര്‍. 'ഉമ്രാനെ അടിയന്തരമായി ഇന്ത്യന്‍ ടീമിലെടുക്കണം. മികച്ച പ്രതിഭ. അതു ചോരുന്നതിന് മുമ്പ് ഉമ്രാന് വേണ്ടതുനല്‍കൂ. ഇംഗ്ലണ്ടിലെ ടെസ്റ്റുകളില്‍ ബുംറയ്‌ക്കൊപ്പം ഉമ്രാന്‍ പന്ത് എറിയട്ടെ. ഇംഗ്ലീഷുകാരെ അതു ഭയപ്പെടുത്തും.' ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
ആറു ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ഇതുവരെ ഒമ്പത് വിക്കറ്റുകള്‍ ജമ്മു കശ്മീരില്‍ നിന്നുള്ള പേസ് ബൗളര്‍ സ്വന്തമാക്കിക്കഴിഞ്ഞു. പഞ്ചാബിനെതിരേ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി താരം നാല് വിക്കറ്റ് വീഴ്ത്തി. തന്റെ അവസാന ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റുകളും ഉമ്രാൻ വീഴ്ത്തിയിരുന്നു.