/sathyam/media/post_attachments/XILO1JXiOLvzaCUNNz1j.jpg)
മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നാളത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിങ്‌സ് മത്സരം പൂനെയില്‍ നിന്ന് മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റി.
ടീമിന്റെ ബസിലുള്ള ദീര്‍ഘദൂര യാത്ര ഒഴിവാക്കാന്‍ വേണ്ടിയാണ് മത്സരവേദി മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹി താരം മിച്ചല്‍ മാര്‍ഷ് ആശുപത്രിയിലാണ്. ഫിസിയോതെറാപിസ്റ്റ് പാട്രിക് ഫര്‍ഹത്ത്, മസാജ് തെറാപിസ്റ്റ് ചേതന്‍ കുമാര്‍, ടീം ഡോക്ടര്‍ അഭിജിത്ത് സാല്‍വി, സോഷ്യല്‍ മീഡിയ കണ്ടന്റ് ടീം മാനേജര്‍ ആകാശ് മാനെ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.