/sathyam/media/post_attachments/hU6t3imRVxpCLiQkyJOX.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ഡ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 18 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
64 പന്തില്‍ 96 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ആണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. അനുജ് റാവത്ത്-4, വിരാട് കോഹ്ലി-0, ഗ്ലെന്‍ മാക്‌സ്വെല്‍-23, സുയാശ് പ്രഭുദേശായ്-10, ഷഹബാസ് അഹമ്മദ്-26, ദിനേശ് കാര്‍ത്തിക്-13 നോട്ടൗട്ട്, ഹര്‍ഷല്‍ പട്ടേല്‍-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ആര്‍സിബി ബാറ്റര്‍മാരുടെ പ്രകടനം.
ലഖ്‌നൗവിനു വേണ്ടി ദുശ്മന്ത ചമീരയും, ജേസണ്‍ ഹോള്‍ഡറും രണ്ടു വിക്കറ്റ് വീതവും, ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.
28 പന്തില്‍ 42 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. ക്വിന്റോണ്‍ ഡി കോക്ക്-3, കെ.എല്‍. രാഹുല്‍-30, മനീഷ് പാണ്ഡെ-6, ദീപക് ഹൂഡ-13, ആയുഷ് ബദോനി-13, മാര്‍കസ് സ്‌റ്റോയിനിസ്-24, ജേസണ്‍ ഹോള്‍ഡര്‍-16, ദുശ്മന്ത ചമീര-1 നോട്ടൗട്ട്, രവി ബിഷ്‌ണോയ്-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ലഖ്‌നൗ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ആര്‍സിബിക്കു വേണ്ടി ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റും, ഹര്‍ഷല്‍ പട്ടേല്‍ രണ്ടു വിക്കറ്റും, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.