പഞ്ചാബ് കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഉജ്ജ്വല വിജയം; ഒമ്പത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത് 57 പന്തുകള്‍ ബാക്കിനില്‍ക്കെ!

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബ് കിങ്‌സിനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ 115 റണ്‍സിന് പുറത്തായി. ഡല്‍ഹി 10.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.

23 പന്തില്‍ 32 റണ്‍സ് നേടിയ ജിതേഷ് ശര്‍മയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മയങ്ക് അഗര്‍വാള്‍-24, ശിഖര്‍ ധവാന്‍-9, ജോണി ബെയര്‍സ്‌റ്റോ-9, ലിയം ലിവിങ്‌സ്റ്റണ്‍-2, ഷാരൂഖ് ഖാന്‍-12, കഗിസോ റബാദ-2, നഥാന്‍ എല്ലിസ്-0, രാഹുല്‍ ചഹര്‍-12, അര്‍ഷ്ദീപ് സിങ്-9, വൈഭവ് അറോറ-2 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ഡല്‍ഹിക്കു വേണ്ടി ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും, മുസ്തഫിസുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

30 പന്തില്‍ 60 റണ്‍സ് നേടിയ പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറും, 13 പന്തില്‍ 12 റണ്‍സ് നേടി പുറത്താകാതെ നിന്ന സര്‍ഫറാസ് ഖാനും ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. പൃഥി ഷാ 20 പന്തില്‍ 41 റണ്‍സ് നേടി പുറത്തായി. പഞ്ചാബിനു വേണ്ടി രാഹുല്‍ ചഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Advertisment