/sathyam/media/post_attachments/SehkgRJFh5zYtZspEOxi.jpg)
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്നു വിക്കറ്റിനാണ് മുംബൈയെ തോല്‍പിച്ചത്. ആവേശം അവസാനം വരെ നീണ്ട മത്സരത്തില്‍ അവസാന പന്തില്‍ ഫോര്‍ നേടി എംഎസ് ധോണിയാണ് (13 പന്തില്‍ 28 റണ്‍സ് നോട്ടൗട്ട്) ചെന്നൈയെ വിജയത്തിലെത്തിച്ചത്. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്-20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155, ചെന്നൈ സൂപ്പര്‍ കിങ്‌സ്-20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ്.
43 പന്തില്‍ 51 റണ്‍സ് നേടി പുറത്താകാതെ നിന്ന തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-0, രോഹിത് ശര്‍മ-0, ഡെവാള്‍ഡ് ബ്രെവിസ്-4, സൂര്യകുമാര്‍ യാദവ്-32, ഹൃതിക് ഷൊഖീന്‍-25, കെയ്‌റോണ്‍ പൊള്ളാര്‍ഡ്-14, ഡാനിയല്‍ സാംസ്-5, ജയ്‌ദേവ് ഉനദ്കട്-19 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റര്‍മാരുടെ പ്രകടനം.
ചെന്നൈയ്ക്കു വേണ്ടി മുകേഷ് ചൗധരി മൂന്നു വിക്കറ്റും, ഡ്വെയ്ന്‍ ബ്രാവോ രണ്ടു വിക്കറ്റും, മിച്ചല്‍ സാന്റ്‌നര്‍, മഹീഷ് തീക്ഷണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
35 പന്തില്‍ 40 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ്-0, റോബിന്‍ ഉത്തപ്പ-30, മിച്ചല്‍ സാന്റ്‌നര്‍-11, ശിവം ദുബെ-13, രവീന്ദ്ര ജഡേജ-3, ഡ്വെയ്ന്‍ പ്രിട്ടോറിയസ്-22, ഡ്വെയ്ന്‍ ബ്രാവോ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
മുംബൈയ്ക്കു വേണ്ടി ഡാനിയല്‍ സാംസ് നാലു വിക്കറ്റും, ജയ്‌ദേവ് ഉനദ്കട് രണ്ടു വിക്കറ്റും, റിലെ മെറെഡിത് ഒരു വിക്കറ്റും വീഴ്ത്തി.