/sathyam/media/post_attachments/i3xaXaR9L67lJZJqy8LN.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 15 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്ത. ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
65 പന്തില്‍ 116 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍ 35 പന്തില്‍ 54 റണ്‍സെടുത്തു. സഞ്ജു സാംസണും (19 പന്തില്‍ 46), ഷിമ്രോണ്‍ ഹെറ്റ്‌മെയറും (ഒരു പന്തില്‍ 1) പുറത്താകാതെ നിന്നു. ഡല്‍ഹിക്കു വേണ്ടി ഖലീല്‍ അഹമ്മദും, മുസ്തഫിസുര്‍ റഹ്‌മാനും ഓരോ വിക്കറ്റു വീതം വീഴ്ത്തി.
24 പന്തില്‍ 44 റണ്‍സെടുത്ത ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥിഷാ-37, ഡേവിഡ് വാര്‍ണര്‍-28, സര്‍ഫറാസ് ഖാന്‍-1, ലളിത് യാദവ്-37, അക്‌സര്‍ പട്ടേല്‍-1, ഷാര്‍ദ്ദുല്‍ താക്കൂര്‍-10, റോവ്മാന്‍ പവല്‍-36, കുല്‍ദീപ് യാദവ്-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഡല്‍ഹി ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
രാജസ്ഥാനു വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റും, രവിചന്ദ്രന്‍ അശ്വിന്‍ രണ്ടു വിക്കറ്റും, ഒബെദ് മക്കോയി, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.